The last date for pension mustering is 30/09/2026. Complete your mustering within the stipulated time to avoid interruption of your pension.
കാരക്കുണ്ട് വെള്ളച്ചാട്ടം

Location

കാരക്കുണ്ട് വെള്ളച്ചാട്ടം സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറുകയാണ്. മഴക്കാലത്ത് വർണിക്കാനാവാത്ത സൗന്ദര്യമാണ് കാരക്കുണ്ടിന്. റീലുകളിലൂടെ പ്രസിദ്ധമായതോടെ നിരവധി സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്.

കരിവീരന്റെ മസ്തകത്തിന് അലങ്കാരമായ നെറ്റിപ്പട്ടം പോലെ കരിമ്പാറക്കൂട്ടത്തിന് നടുവിൽ വെള്ളിനൂൽ കണക്കൊരു വെള്ളച്ചാട്ടം. അടുക്കുമ്പോൾ തന്നെ വെള്ളത്തുള്ളികൾ ശരീരവും മനസും നനച്ചു തുടങ്ങും...പച്ചപ്പിനിടയിൽ പാറക്കെട്ടുകൾക്കിടയിൽ കണ്ണും കാതും കവരുന്നൊരു കാഴ്ച. കണ്ണൂർ മാതമംഗലത്തിനടുത്ത കാരക്കുണ്ട് വെള്ളച്ചാട്ടമാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.

Karakkund Water falls