The last date for pension mustering is 30/09/2026. Complete your mustering within the stipulated time to avoid interruption of your pension.
2025-26 ബജറ്റ് റിപ്പോര്‍ട്ട്

കടന്നപ്പള്ളി പാണപ്പുഴഗ്രാമപഞ്ചായത്തിന്‍റെ 202526 വര്‍ഷത്തെ ബജറ്റാണ് ഞാന്‍ നിങ്ങളുടെ മുമ്പാകെ അവതരിപ്പിക്കുന്നത്. 2020 ഡിസംബര്‍ 21 ന് നിലവില്‍ വന്ന പഞ്ചായത്ത് ഭരണസമിതി അവതരിപ്പിക്കുന്ന അഞ്ചാമത്തെ ബജറ്റാണിത്.
കേരളത്തോടുള്ള കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ ശത്രുതാ പരമായ സമീപനം മൂലം, കേരളത്തിന് ലഭിക്കേണ്ട അര്‍ഹമായ ആനുകൂല്യങ്ങള്‍ തടഞ്ഞുവെക്കുകയും, വെട്ടിച്ചുരുക്കുകയും ചെയ്തുകൊണ്ട് കേന്ദ്രം സൃഷ്ടിച്ച കടുത്ത സാമ്പത്തിക പ്രതിസന്ധികളെയും അതിജീവിച്ചുകൊണ്ട് രണ്ടാം ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാറിന് കീഴില്‍ കേരളം അതിവേഗം മുന്നേറുകയാണ്. കേരളത്തിന്‍റെ വളര്‍ച്ചയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. പ്രാദേശിക സര്‍ക്കാറുകള്‍ എന്ന നിലയില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കി വരുന്ന പിന്തുണ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മുന്നോട്ട് കുതിക്കാനുള്ള കരുത്തും ഊര്‍ജ്ജവുമാണ്.
2025 ഏപ്രില്‍ മാസം ഒന്നാം തീയ്യതി ആരംഭിച്ച് 2026 മാര്‍ച്ച് മാസം 31 ന് അവസാനിക്കുന്ന ഒരു സാമ്പത്തിക വര്‍ഷക്കാലം കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് പ്രതീക്ഷിക്കുന്ന വരവുകളും അവയുടെ ചെലവുകളും യാഥാര്‍ത്ഥ്യ ബോധത്തോടെയും സൂക്ഷ്മതയോടെയും തയ്യാറാക്കിയ ബജറ്റാണ് നിങ്ങളുടെ മുമ്പാകെ അവതരിപ്പിക്കുന്നത്.  ഗ്രാമപഞ്ചായത്ത്  പ്രദേശത്തെ ജനങ്ങളുടെ ക്ഷേമത്തിനും അതിജീവനത്തിനും, സന്തോഷകരമായ ജീവിത സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതിനും ദീര്‍ഘവീക്ഷണത്തോടെ പ്രകൃതി വിഭവങ്ങള്‍ വിനിയോഗിക്കുകയും വരും തലമുറക്ക് കൂടി ഉപയോഗ യോഗ്യമാകും വിധം പരിസ്ഥിതിയേയും ചുറ്റുപാടുകളെയും സംരക്ഷിക്കുന്നതിന് കരുതലോടെ പ്രവര്‍ത്തിക്കുന്നതോടൊപ്പം പരമാവധി വിഭവങ്ങള്‍ സമാഹരിച്ചുകൊണ്ട് കൃത്യവും സൂക്ഷ്മവുമായ വിനിയോഗം ഉറപ്പുവരുത്തി ഓരോന്നും ഇനംതിരിച്ച് ഇവിടെ ചേര്‍ത്തിരിക്കുന്നു.
 

Budget Presentation
  • Budget Report 2025-26