The last date for pension mustering is 30/09/2026. Complete your mustering within the stipulated time to avoid interruption of your pension.
സി ആര്‍ സെഡ് ഭൂപടം

കടൽതീരത്തെ പരിസ്ഥിതി സംരക്ഷിക്കുന്നതിനും വികസന പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനുമായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിക്കുന്ന വിജ്ഞാപനമാണ് സി ആർ സെഡ്. ഇതിന്റെ അടിസ്ഥാനത്തിൽ തീരദേശ മേഖലകളെ വിവിധ വിഭാഗങ്ങളായി തിരിച്ചിട്ടുള്ള ഭൂപടങ്ങളാണ് സി ആർ സെഡ് മാപ്പുകൾ.

പ്രധാന വിഭാഗങ്ങൾ (Zones)

  • CRZ-I (അതിവിലക്കപ്പെട്ട മേഖല): കണ്ടൽക്കാടുകൾ, പവിഴപ്പുറ്റുകൾ തുടങ്ങിയ പരിസ്ഥിതിലോലമായ പ്രദേശങ്ങൾ. ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ കർശനമായി നിരോധിച്ചിരിക്കുന്നു.

  • CRZ-II (വികസിത മേഖല): നഗരസഭകളോ വികസിത പ്രദേശങ്ങളോ ആയ തീരപ്രദേശങ്ങൾ. ഇവിടെ നിശ്ചിത മാനദണ്ഡങ്ങളോടെ നിർമ്മാണത്തിന് അനുമതി ലഭിക്കും.

  • CRZ-III (ഗ്രാമപ്രദേശങ്ങൾ): താരതമ്യേന വികസനം കുറഞ്ഞ ഗ്രാമപ്രദേശങ്ങൾ. ഇതിനെ വീണ്ടും  CRZ-III A (ജനസാന്ദ്രത കൂടിയവ), CRZ-III B (ജനസാന്ദ്രത കുറഞ്ഞവ) എന്നിങ്ങനെ തിരിച്ചിട്ടുണ്ട്.

  • CRZ-IV: കടലിലെയും കായലിലെയും വേലിയേറ്റ പരിധിയിലുള്ള ജലഭാഗങ്ങൾ.

  • CRZ Map Kadannappally Panappuzha GP