സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക് : പെന്‍ഷന്‍ മസ്റ്ററിംഗ് ചെയ്യുന്നതിനുള്ള അവസാന തീയതി നവംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു. മസ്റ്ററിംഗ് ചെയ്യാത്തവർക്ക് തുടർന്നുള്ള പെൻഷൻ ലഭ്യമാകില്ല.
2025-26 ബജറ്റ് റിപ്പോര്‍ട്ട്

ഉൽപ്പാദന മേഖലയ്ക്കും, പശ്ചാത്തല മേഖലയ്ക്കും  പ്രഥമ പരിഗണന നൽകി കടന്നപ്പള്ളി - പാണപ്പുഴ ഗ്രാമ പഞ്ചായത്ത് 2025-26 വാർഷിക ബജറ്റ്.

ഉൽപ്പാദന മേഖലയ്ക്കും പശ്ചാത്തല മേഖലയ്ക്കും  പ്രഥമ പരിഗണന നൽകി കടന്നപ്പള്ളി - പാണപ്പുഴ ഗ്രാമ പഞ്ചായത്ത് 2025-26 വാർഷിക ബജറ്റ്. 2025 - 26 വർഷത്തെ വാർഷിക ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ മോഹനൻ അവതരിപ്പിച്ചു. ഉൽപ്പാദന മേഖലയിൽ നെൽകൃഷി ക്കൊപ്പം  കശുമാവിൻ തൈ , കവുങ്ങ് , കുരുമുളക് കൃഷി , ടെറസ് പച്ചക്കറി കൃഷീ എന്നി പദ്ധതികൾ തരിശ് ഭൂമി കൃഷി ചെയ്ത് തരിശ് രഹിത ഗ്രാമം എന്ന ലക്ഷ്യം കൈവരിക്കാൻ പ്രധാനമായും ലക്ഷ്യമിടുന്നുണ്ട്. ജല സംരക്ഷണത്തിൻ്റെ ഭാഗമായി മുഴുവൻ കിണറുകളും തോടുകളും  കുളങ്ങളും പുഴകളും വൃത്തിയാക്കി സംരക്ഷിക്കാനും ഉദ്ദേശിച്ചിട്ടുണ്ട്. തൊഴിൽ നൈപുണ്യ വികസന പരിശീലനത്തിനും ക്ഷീര വികസന പദ്ധതികൾക്കും തുക വകയിരുത്തിയിട്ടുണ്ട്. സേവന മേഖലയിൽ ലൈഫ് മിഷൻ പദ്ധതിക്കും പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ സംസ്കരിച്ച് സമ്പൂർണ്ണ ശുചിത്വ പദവി നിലനിർത്താനാവശ്യമായ പദ്ധതികൾക്കും പശ്ചാത്തല മേഖലയിൽ കളിസ്ഥല നിർമ്മാണത്തിനും നവീകരണത്തിനും പുതിയ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിനും തകരാറിലായ സ്ട്രീറ്റ് ലൈറ്റുകൾ നന്നാക്കുന്നതിനും ഉൾപ്പടെ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. പ്രാരംഭ ബാക്കി ഉൾപ്പടെ 37,43,66,803 രൂപ വരവും 36, 03,18,000 ചിലവും 1,40,48,803 രൂപ മിച്ചം വരുന്ന തരത്തിലാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ടി സുലജ അധ്യക്ഷത വഹിച്ചു. ടി.വി സുധാകരൻ ,വി.എ കോമളവല്ലി, എൻ കാർത്യായനി ,  സെക്രട്ടറി ഷിബു കരുൺ തുടങ്ങിയവർ സംസാരിച്ചു.

 

Budget Presentation
  • Budget Report 2025-26