സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക് : പെന്‍ഷന്‍ മസ്റ്ററിംഗ് ചെയ്യുന്നതിനുള്ള അവസാന തീയതി നവംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു. മസ്റ്ററിംഗ് ചെയ്യാത്തവർക്ക് തുടർന്നുള്ള പെൻഷൻ ലഭ്യമാകില്ല.
പേര് നിര്‍ദ്ദേശിക്കാം... സമ്മാനം നേടാം...

October 7, 2026

*കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്ത്*

*പ്രൊജക്ട് ബീക്കണ്‍ ടൗണ്‍*

*നിർമ്മലം- പുതുയുഗ ശുചിത്വ കേരളം*

"ചന്തപ്പുര ടൗണ്‍ ശുചിത്വ ടൗണായി മാറുന്നു"

ചന്തപ്പുര ടൗണില്‍ സ്ഥാപിക്കുന്നതിനായി പ്രശസ്ത ശില്‍പി ഉണ്ണി കാനായി നിര്‍മിക്കുന്ന ചൂലേന്തിയ കാക്കയുടെ ശില്‍പത്തിന്

*പേര് നിര്‍ദ്ദേശിക്കാം.. സമ്മാനം നേടാം...*

* നിർദ്ദേശിക്കുന്ന പേര് ശുചിത്വം, അല്ലെങ്കിൽ ചന്തപ്പുരയുടെ പ്രാദേശിക പാരമ്പര്യം പ്രതിഫലിപ്പിക്കുന്നതായിരിക്കണം.

* ഓരോ എൻട്രിയിലും താഴെ പറയുന്നവ ഉണ്ടായിരിക്കണം

​       നിർദ്ദേശിക്കുന്ന പേര് (മലയാളത്തിലും ഇംഗ്ലീഷിലും).

​       എന്തുകൊണ്ടാണ് ചൂലേന്തിയ കാക്കയ്ക്ക് ഈ പേര് അനുയോജ്യമാകുന്നത് എന്ന്     

വ്യക്തമാക്കുന്ന 1-2 വാക്യങ്ങളിലുള്ള വിശദീകരണം.

എൻട്രി അയക്കുന്ന ആളുടെ പേര്, വിലാസം, ഫോൺ നമ്പർ

കടന്നപ്പള്ളി - പാണപ്പുഴ ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്ക്  പങ്കെടുക്കാവുന്നതാണ്.

. എൻട്രികൾ 9746988965 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് ആണ് അയക്കേണ്ടത്

. എൻട്രികൾ സ്വീകരിക്കുന്ന അവസാന തീയതി 11/10/2026

image