തരിശ് ഭൂമി തളിരിടും
November 17, 2026
നാല് വർഷമായി തരിശിട്ടിരുന്ന പാണപ്പുഴ വയലിൽ കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്ത് കൃഷി ഭവന്‍റെ നേതൃത്വത്തില്‍ കൃഷിയിറക്കി. ഞാറുനടീൽ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. ടി വി ചന്ദ്രൻ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വി എ കോമളവല്ലി, വാര്‍ഡ് മെമ്പര്‍ ടി വി വിജയന്‍, കൃഷി ഓഫീസര്‍ കെ ദീപ, പി കെ സജിത, പ്രീത എം വി, പി ടി പ്രകാശന്‍, ആലയില്‍ ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.