തുമ്പോട്ടയിൽ ആധുനിക ഫ്ലെഡ് ലൈറ്റ് മിനി സ്റ്റേഡിയം വരുന്നു : എസ്റ്റിമേറ്റ് നടപടി ആരംഭിച്ചു
June 9, 2026
കടന്നപ്പള്ളി - പാണപ്പുഴ ഗ്രാമ പഞ്ചായത്ത് തുമ്പോട്ട ഇ എം എസ് സ്റ്റേഡിയം ആധുനിക നിലവാരത്തിൽ ഉയർത്തുന്ന പ്രവൃത്തിയുമായി ബന്ധപ്പെട്ട്
എം വിജിൻ എംഎൽ എ യുടെ നേതൃത്വത്തിൽ എസ്റ്റിമേറ്റ് നടപടി ആരംഭിച്ചു.ഒരു കോടി രൂപയാണ് കഴിഞ്ഞ പിണറായി സർക്കാർ പദ്ധതിക്കായി ബജറ്റിൽ അനുവദിച്ചത്.ഗ്രാമ പഞ്ചായത്തിൻ്റെ അധീനതയിലുള്ള രണ്ട് ഏക്കർ സ്ഥലത്താണ്
സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഉൾപ്പടെ നടത്താൻ സാധിക്കുന്ന വിധത്തിൽ ഫ്ലൈഡ് ലൈറ്റിംഗ് സംവിധാനത്തോടെ
പദ്ധതി നടപ്പിലാക്കുന്നത്.മൈതാനത്തെ ഉന്നത നിലവാരത്തിൽ ഉയർത്തുകയും, കാണികൾക്ക് ഫുട്ബോൾ മത്സരങ്ങൾ ഉൾപ്പടെ കാണുന്നതിനുള്ള സ്റ്റെപ്പ് ഗ്യാലറിയും, ഫെൻസിംഗ് സംവിധാനവും, ഡ്രൈയിനേജ്,ഗേറ്റ്, ഫ്ളെഡ് ലൈറ്റ് ഉൾപ്പടെ പദ്ധതിയുടെ ഭാഗമായി ഒരുക്കുമെന്ന് സ്ഥലം സന്ദർശിച്ച എം വിജിൻ എംഎൽഎ പറഞ്ഞു. സ്പോർട്സ് കേരള ഫൗണ്ടേഷൻ മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. എസ്റ്റിമേറ്റ് വേഗതയിൽ തയ്യാറാക്കി ഭരണാനുമതി ലഭ്യമാക്കി ടെണ്ടർ നടപടി വേഗത്തിൽ പൂർത്തിയാക്കിയും പ്രവൃത്തി ആരംഭിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ എംഎൽഎ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.എംഎൽഎ യോടൊപ്പം കടന്നപ്പള്ളി - പാണപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി വി ചന്ദ്രൻ , സ്പോർട്സ് കേരള ഫൗണ്ടേഷൻ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ എം ശ്രീനിധി , അസിസ്റ്റൻ്റ് എഞ്ചിനിയർ അശ്വതി ജി കൃഷ്ണൻ, പഞ്ചായത്ത് അംഗം സി വി വിനോദ് കുമാർ, ടി വി രമേശൻ, മല്ലപ്പള്ളി നാരായണൻ, പി പി രാജൻ, പി ജിതിൻ എന്നിവരും ഉണ്ടായിരുന്നു.