പെന്‍ഷന്‍ മസ്റ്ററിംഗിനുള്ള അവസാന തീയതി 30/09/2026. നിശ്ചിത സമയത്തിനുള്ളില്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കു പെന്‍ഷന്‍ തടസ്സപ്പെടുന്നത് ഒഴിവാക്കു.
ഗതകാല സ്മരണകളുണര്‍ത്തി ചന്തപ്പുരയില്‍ നാട്ടുചന്ത

June 15, 2026

ഒരുകാലത്ത് കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്തിന്‍റെയും സമീപ പ്രദേശങ്ങളുടെയും വ്യാപാര വിപണന കേന്ദ്രമായിരുന്ന ചന്തപ്പുരയുടെ ഗതകാല സ്മരണകള്‍ പുതുക്കി ചന്തപ്പുരയില്‍ നാട്ടുചന്തയൊരുക്കി കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്ത്. പഞ്ചായത്തും, കുടുംബശ്രീ സി ഡി എസും സംയുക്തമായി സംഘടിപ്പിച്ച നാട്ടുചന്തയും ചക്ക മാങ്ങ ഫെസ്റ്റും ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് ശ്രീ കെ പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ ടി വി ചന്ദ്രന്‍ അദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡന്‍റ് ശ്രീമതി വി എ കോമളവല്ലി, മുന്‍ പ്രസിഡന്‍റ് ഇ പി ബാലകൃഷ്ണന്‍, എ രാജലക്ഷ്മി, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ പി നാരായണന്‍, ടി വി മോഹനന്‍, നിഷ എം, വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ചുകൊണ്ട് ശ്രീ ടി രാജന്‍, വി വി ഗോവിന്ദന്‍, അസിസ്റ്റന്‍റ് സെക്രട്ടറി സജിത പി കെ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ശ്രീ ടി ഷിബുകരുണ്‍ ചടങ്ങിന് സ്വാഗതവും, സി ഡി എസ് ചെയര്‍പേഴ്സണ്‍ ശ്രീമതി പ്രീത എം വി ചടങ്ങിന് നന്ദിയും അര്‍പ്പിച്ച് സംസാരിച്ചു.
കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ചക്ക കൊണ്ടുണ്ടാക്കിയ പലതരം മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍, മാങ്ങ വിഭവങ്ങള്‍, പച്ചക്കറികള്‍ തുടങ്ങി വൈവിധ്യങ്ങളായ നാട്ടുവിഭവങ്ങള്‍ കാണുന്നതിനും ന്യായ വിലയ്ക്ക് വാങ്ങുന്നതിനുമുള്ള സൗകര്യം നാട്ടുചന്തയില്‍ ഒരുക്കിയിട്ടുണ്ട്.

photo