ഓണത്തിന് ഒരു കൊട്ട പൂവ്
June 16, 2026
ഓണത്തിന് ഒരു കൊട്ട പൂവ്
കണ്ണൂർ ജില്ലാ പഞ്ചായത്ത് 2026 -27 വാർഷിക പദ്ധതിയിലുള്‍പ്പെടുത്തി നടപ്പിലാക്കുന്ന ഓണത്തിന് ഒരു കൊട്ട പൂവ് പദ്ധതിയുടെ ഭാഗമായി കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്തിലെ വനിതാ ഗ്രൂപ്പുകൾക്ക് ചെണ്ടുമല്ലി തൈകള്‍ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ടി. വി. ചന്ദ്രൻ വിതരണോദ്ഘാടനം നിര്‍വഹിച്ച് സംസാരിച്ചു. വൈസ് പ്രസിഡന്‍റ് ശ്രീമതി വി എ കോമളവല്ലി, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ പി നാരായണന്‍, എം നിഷ, ടി വി മോഹനന്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ശ്രീ ടി ഷിബു കരുണ്‍, കൃഷി ഓഫീസര്‍ ദീപ കെ, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.