PMAY Awaas + 2024 പ്രത്യേക ഗ്രാമസഭ
July 7, 2026
കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്ത് - PMAY Awaas + 2024 പ്രത്യേക ഗ്രാമസഭ ഗ്രാമ പഞ്ചായത്ത് ഹാളില്‍ വച്ച് നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ ടി വി ചന്ദ്രന്‍ ഗ്രാമസഭ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് വി എ കോമളവല്ലി അദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ വി ഇ ഒ ജിതേഷ് കെ പി പദ്ധതി വിശദീകരിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ടി ഷിബു കരുണ്‍ ചടങ്ങിന് സ്വാഗതവും, വി ഇ ഒ സൗമ്യ സി എച്ച് ചടങ്ങിന് നന്ദിയും അര്‍പ്പിച്ച് സംസാരിച്ചു. PMAY Awaas + 2024 പദ്ധതിയുടെ കരട് ഗുണഭോക്തൃ ലിസ്റ്റ് ഗ്രാമസഭ അംഗീകരിച്ചു.