പെന്‍ഷന്‍ മസ്റ്ററിംഗിനുള്ള അവസാന തീയതി 30/09/2026. നിശ്ചിത സമയത്തിനുള്ളില്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കു പെന്‍ഷന്‍ തടസ്സപ്പെടുന്നത് ഒഴിവാക്കു.
പോഷകാഹാര ബോധവല്‍കരണ ക്ലാസ്സ് സംഘടിപ്പിച്ചു

September 15, 2026

കടന്നപ്പളളി പാണപ്പുഴ പഞ്ചായത്തിൻ്റെയും, ഐ.സി.ഡി.എസ്. തളിപ്പറമ്പ് അഡീഷണൽ വണ്ണിന്‍റെയും   സംയുക്താഭിമുഖ്യത്തിൽ പോഷൺ അഭിയാൻ പദ്ധതിയുടെ ഭാഗമായുള്ള  പോഷൺ മാ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് ഹാളിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ ടി.വി. ചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്‍റ് ശ്രീമതി കോമളവല്ലി വി.എ. അധ്യക്ഷത വഹിച്ചു.   ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ നിഷ വി, സി.ഡി.പി.ഒ. നിർമ്മല കെ. , ഐ സി ഡി എസ് സൂപ്പർ വൈസർ ബി.കെ സൗമ്യ തുടങ്ങിയവർ സംസാരിച്ചു.

ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിച്ച പോഷകാഹാര ബോധവൽക്കരണ ക്ലാസിന് ആയുർവേദ പാലിയേറ്റീവ് സെഷൻ മെഡിക്കൽ ഓഫീസർ ഡോ. തുളസി നേതൃത്വം നൽകി. പരിപാടിയുടെ ഭാഗമായി പോഷകാഹാര പ്രദർശനവും നടന്നു. ജനപ്രതിനിധികളും ഐ.സി.ഡി.എസ്. ജീവനക്കാരും പൊതുജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.

image