പെന്‍ഷന്‍ മസ്റ്ററിംഗിനുള്ള അവസാന തീയതി 30/09/2026. നിശ്ചിത സമയത്തിനുള്ളില്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കു പെന്‍ഷന്‍ തടസ്സപ്പെടുന്നത് ഒഴിവാക്കു.
കുരുമുളക് തൈകള്‍ വിതരണം ചെയ്തു

July 10, 2026

കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്ത് 2026-27 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നടപ്പിലാക്കുന്ന കുരുമുളക് കൃഷി വ്യാപനം പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് കുരുമുളക് തൈകള്‍ വിതരണം ചെയ്തു. പദ്ധതിയുടെ ഗ്രാമ പഞ്ചായത്ത് തല വിതരണോദ്ഘാടനം മുന്‍ പ്രസിഡന്‍റ് ശ്രീ കെ പത്മനാഭന്‍ നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീമതി വി എ കോമളവല്ലി അദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ ടി വി ചന്ദ്രന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി വി മോഹനന്‍, സെക്രട്ടറി ശ്രീ ടി ഷിബു കരുണ്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. കൃഷി ഓഫീസര്‍ ശ്രീമതി ദീപ കെ ചടങ്ങിന് സ്വാഗതവും, അസിസ്റ്റന്‍റ് കൃഷി ഓഫീസര്‍ ഇന്ദിര എന്‍ നന്ദിയും അര്‍പ്പിച്ച് സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഒരു കര്‍ഷകന് പന്നിയൂര്‍ 1 ഇനത്തില്‍ പെട്ട 20 കുരുമുളക് തൈകള്‍ എന്ന നിരക്കില്‍ പതിനായിരത്തോളം കുരുമുളക് തൈകളാണ് വിവിധ വാര്‍ഡുകളിലായി വിതരണം ചെയ്തത്.

image