ചിങ്ങം 1 - കര്‍ഷകദിനം
August 20, 2026
കടന്നപ്പള്ളി - പാണപ്പുഴ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കർഷകദിനം ആഘോഷിച്ചു. ചന്തപ്പുര ഷോപ്പിംഗ് കോംപ്ലക്സ് മീറ്റിംഗ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് വി എ.കോമളവല്ലി അധ്യക്ഷയായി.മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി ദാമോദരൻ മികച്ച കർഷകരെ ആദരിച്ചു.ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി നാരായണൻ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പത്മനാഭൻ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ പി ബാലകൃഷ്ണൻ, ബ്ലോക്ക് മെമ്പർമാരായ എം പി മധു, പ്രീത ലക്ഷ്മണൻ, വി പി സുഭാഷ്,രാജേഷ് മല്ലപ്പള്ളി, ഇ വി ഉണ്ണികൃഷ്ണൻ,പി വി വിമൽ കുമാർ , കെ കെ ആലിക്കുഞ്ഞി ഹാജി, കെ സി ശ്രീധരൻ, ടി കെ ശങ്കരൻ നമ്പൂതിരി, പാടശേഖര സമിതി പ്രതിനിധി കെ കരുണാകരൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ കടന്നപ്പള്ളി പാണപ്പുഴ കൃഷി ഓഫീസർ കെ ദീപ സ്വാഗതവും കൃഷി അസിസ്റ്റന്റ് പി വി. പ്രശാന്തൻ നന്ദിയും. പറഞ്ഞു രേഖപ്പെടുത്തി. കൂടാതെ കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയെ കുറിച്ച് അനഘ പ്രദീപ് ബോധവൽക്കരണ ക്ലാസ് എടുത്തു.