വർണ്ണോദയം 2030 - സംഘാടക സമിതി രൂപീകരിച്ചു.
September 7, 2026
തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന വർണ്ണോദയം 2030 പദ്ധതിയുടെ കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്ത് തല സംഘാടക സമിതി രൂപീകരണയോഗം പ്രസിഡന്റ് ശ്രീ. ടി വി ചന്ദ്രന്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജെസ്സി ഷിജി വട്ടകാട്ടിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 9 പഞ്ചായത്തും പൂർണ്ണ മായും സുസ്ഥിരമായി നിശ്ചിത കാലയളവിനുളളിൽ മാലിനമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പകർച്ചവാധികളുെട വ്യപനം ഗണ്യമായി കുറയും. ഹരിതകർമ്മേസന അംഗങ്ങൾക്ക് സ്ഥിരമായ വരുമാന മാർഗ്ഗം ഉറപ്പാക്കാൻ സാധിക്കും. ജലാശയങ്ങളും പ്ലാസ്റ്റിക് വിമുക്തമാകുന്നതിലൂലൂടെ പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്താം എന്നത് ആണ് പരിപാടിയുടെ ലക്ഷ്യം.പഞ്ചായത്തിലെ 2 വില്ലേജിലും ഉൾപ്പെടെ ജൈവ മാലിന്യ സംസ്കരണ സംവിധാനം ഉറവിടത്തിൽ തന്നെ ഉറപ്പാക്കുക, ജലസംരക്ഷണ പ്രവർത്തനങ്ങൾ ആരംഭിച്ചു കൊണ്ട് ശുദ്ധമായ കുടിവെള്ള സ്രോതസ്സുകളും ആരോഗ്യമുള്ള ജനത യെ സൃഷ്ടിക്കുക. ശുചിത്വവും ഹരിതഭാവുമായ പൊതുഇടങ്ങൾ ഉണ്ടാക്കി എടുത്തു കൊണ്ട് പരിപാലനം ഉറപ്പിക്കുക എന്നത് പരിപാടിയുടെ ലക്ഷ്യമാണ്. ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ സുജന എം പദ്ധതി വിശദീകരണം നടത്തി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് കോമളവല്ലി,ബ്ലോക്ക് പഞ്ചായത് മെമ്പർ മാരായ മധു എം പി, പ്രീത എം, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മോഹനൻ, അസിസ്റ്റന്റ് സെക്രട്ടറി സജിത കെ,വി പി സുഭാഷ്, ആലി കുഞ്ഞി ഹാജി, സി.കൃഷ്ണൻ, വിമൽ കുമാർ, ഡോക്ടർ. ബാലകൃഷ്ണൻ,വി ഇ ഒ സൗമ്യ ഹെൽത്ത് ഇൻസ്‌പെക്ടർ ജ്യോതി തുടങ്ങിയവർ സംസാരിച്ചു. ജനപ്രതിനിധികൾ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കുടുംബശ്രീ, വ്യാപാരികൾ, ആരോഗ്യ ഡിപ്പാർട്മെന്റ് പ്രതിനിധികൾ, തൊഴിലുറപ്പ് ജീവനക്കാർ, ഹരിതകർമസേന അംഗങ്ങൾ,പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു