സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക് : പെന്‍ഷന്‍ മസ്റ്ററിംഗ് ചെയ്യുന്നതിനുള്ള അവസാന തീയതി നവംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു. മസ്റ്ററിംഗ് ചെയ്യാത്തവർക്ക് തുടർന്നുള്ള പെൻഷൻ ലഭ്യമാകില്ല.
ഭരണ ചരിത്രം

1954 ൽ കൈപൊക്കി വോട്ടെടുപ്പിലൂടെ നിലവിൽ വന്ന കടന്നപ്പള്ളി പഞ്ചായത്തിന്റെ പ്രഥമ പ്രസിഡണ്ട് കെ. രയരു നമ്പ്യാരായിരുന്നു. കെ ചിണ്ടൻകുട്ടി വൈസ് പ്രസിഡണ്ടായിരുന്ന ഭരണസമിതിയിൽ വി.വി. കുഞ്ഞിരാമൻ, പുണ്ണൂക്കൻ കണ്ണൻ, ചിരക്കര ചന്തു നമ്പ്യാർ, കോട്ടക്കീൽ കുഞ്ഞിക്കണ്ണൻ, ഇ.കെ. കൃഷ്ണൻ നമ്പ്യാർ, വടക്കേടത്ത് നാരായണൻ നായർ തുടങ്ങിയവരായിരുന്നു അംഗങ്ങൾ.
     പാണപ്പുഴ പഞ്ചായത്തിൽ വേലായുധൻ നായനാർ പ്രസിഡണ്ടായും വൈസ് പ്രസിഡണ്ടായി അസൈനാർ വൈദ്യരും,  മാട്ടുമ്മൽ കുഞ്ഞിരാമൻ, സി.കെ. കുഞ്ഞിരാമൻ,  മത്തിയാരി കുഞ്ഞിക്കണ്ണൻ,  കിഴക്കേ പുരയിൽ ചിരുകണ്ഠൻ,  പെരിങ്ങോട്ടില്ലത്ത് ദാമോദരൻ നമ്പൂതിരി എന്നിവർ അംഗങ്ങളായ  ഏഴംഗ ഭരണസമിതിയാണ് ചുമതലയേറ്റത്.
     1962 ൽ രണ്ടു പഞ്ചായത്തുകളും പിരിച്ചുവിട്ടു. 1963ലെ തെരഞ്ഞെടുപ്പിൽ കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് നിലവിൽ വന്നു.
     1963 മുതൽ 1979 വരെയുള്ള ഭരണ സമിതിയുടെ പ്രഥമാദ്ധ്യക്ഷൻ കെ പി കുഞ്ഞുകൃഷ്ണൻ നമ്പ്യാർ ആയിരുന്നു. അപ്പണം കാരക്കാട്ട് കൃഷ്ണൻ നമ്പുതിരി/പി.എ. ശംഭു നമ്പുതിരി വൈസ് പ്രസിഡണ്ട് പദം അലങ്കരിച്ചിരുന്ന ഭരണസമിതിയിൽ കെ പി കണ്ണൻ നായർ, നീലമ്പ്രത്ത് കുഞ്ഞമ്പു, വി.വി. ചന്തൻ, പുണ്ണൂക്കൻ കുഞ്ഞിരാമൻ, കെ. കുമാരൻ, പി.സി. ലക്ഷ്മി (17.1.1964 ൽ നോമിനേറ്റു ചെയ്തു) എന്നിവരായിരുന്നു അംഗങ്ങൾ.
    1979 മുതൽ 1984 വരെ കെ പി കുഞ്ഞികൃഷ്ണൻ നമ്പ്യാർ പ്രസിഡണ്ടായും പ്രൊഫ: ടി കെ വിഷ്ണു നമ്പൂതിരി വൈസ് പ്രസിഡണ്ടായുമുള്ള ഭരണസമിതിയാണ് പഞ്ചായത്തിനെ നയിച്ചത്. ഭരണസമിതി അംഗങ്ങളായി വളപ്പൻ നാരായണൻ, പി.പി. ദാമോദരൻ, കെ.വി. കമ്മാരൻ മാസ്റ്റർ, കെ.പി. കണ്ണൻ, ക്ലാരമ്മ തോമസ്, കെ. മീനാക്ഷി അമ്മ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
    1984 മുതൽ 88 വരെ ഉദ്യോഗസ്ഥഭരണമായിരുന്നു. തുടർവർഷങ്ങളിൽ താഴെപ്പറയുന്ന പ്രകാരമായിരുന്നു പഞ്ചായത്തിന്റെ ഭരണം.


1988 മുതൽ 1995 വരെ :
പ്രസിഡന്റ് :                                       പി.പി. ദാമോദരൻ
വൈസ് പ്രസിഡൻറ് :                        സി.എ. മത്തായി
ഭരണസമിതി അംഗങ്ങൾ :
പരത്തി ബാലൻ                                 പി.വി. ഭാസ്കരൻ 
എം.പി. ദാമോദരൻ                          കെ.പി. രവീന്ദ്രൻ  
കെ.കെ. ആലിക്കുഞ്ഞി ഹാജി        എൻ. കാർത്യായനി 
പി.കെ. നാരായണി
1995 - 2000
1. കെ. പത്മനാഭൻ (പ്രസിഡണ്ട്)
2. കെ. മീനാക്ഷി അമ്മ (വൈസ് പ്രസിഡണ്ട്)
3. പി.കെ. നാരായണി (സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‍സൺ)
4. കെ. കാർത്യായനി അമ്മ            5. കെ.കെ. ആലിക്കുഞ്ഞു ഹാജി
6. വി.പി. ദാമോദരൻ                      7. കെ.പി. രവീന്ദ്രൻ
8. എ. രാജലക്ഷ്മി                            9. എം.പി. ദാമോദരൻ
10. പി.പി. ദാമോദരൻ
2000- 2005
1. എ. രാജലക്ഷ്മി (പ്രസിഡണ്ട്)
2. കെ.സി. പത്മനാഭൻ മാസ്റ്റർ (വൈസ് പ്രസിഡണ്ട്)
3. പി.കെ. ദാമോദരൻ നമ്പ്യാർ      4. ഹംസ
5. പി.വി. ലളിത                                 6. പി.പി. പ്രകാശൻ
7. എം. മധു                                          8. വി.വി. സുലോചന
9. എം. നളിനാക്ഷി                            10. കെ.പി. മൈമൂനത്ത്
11. കെ.ജി. ശിവശങ്കരൻ നായർ
2005-2011
1. കെ.സി. പത്മനാഭൻ മാസ്റ്റർ (പ്രസിഡണ്ട്)
2. പി.പി. പ്രകാശൻ (വൈസ് പ്രസിഡണ്ട്)
3. ടി. സുലജ                    4. കെ. കുഞ്ഞിരാമൻ
5. കെ. രഘു                    6. കൂക്കാനത്ത് വനജ
7. മണ്ട്യൻ കോരൻ       8. കൂത്തൂർ കൃഷ്ണൻ
9. കെ.വി. ഷജ്ന            10. കെ. ഹംസ
11. എൻ വി രമ            12. കെ.രമണി
13. പി.വി. ലളിത          14. പി.കെ. കൃഷ്ണൻ
2011-2016
1. ടി. സുലജ (പ്രസിഡണ്ട്)
2. പി.കെ. കൃഷ്ണൻ (വൈസ് പ്രസിഡണ്ട്)
3. ടി.വി. യശോദ                         4. മല്ലപ്പള്ളി നാരായണൻ
5. വി. നളിനാക്ഷി                       6. വി.വി. സുലോചന
7. കെ.പി. വിജയൻ                    8. എം. രമണി
9. പി.പി. ബാലകൃഷ്ണൻ        10. പറമ്പത്ത് ലീല
11. പി.വി. ലളിത                        12. കുണ്ടോറ ചിണ്ടൻ
13. ശ്രീജ സന്തോഷ്                      14. എം.വി. സതീശൻ
15. ടി.വി. മോഹനൻ
2016 - 2021
1. ഇ.പി. ബാലകൃഷ്ണൻ (പ്രസിഡന്റ്)
2. ടി. അജിത (വൈസ് പ്രസിഡണ്ട്)
3. കെ. രാമചന്ദ്രൻ മാസ്റ്റർ          4. രത്നമണി തെക്കില്ലത്ത്
5. ജംഷീർ ആലക്കാട്                   6. ടി.വി. ചന്തുക്കുട്ടി
7. സി.പി. പ്രീത                             8. എൻ.കെ. സുജിത്ത്
9. ശുഭ എം.                                   10. കെ. ബിന്ദു
11. എൻ. സതീശൻ                       12. പി.വി. സരള
13. ടി.വി. സുധാകരൻ                14. കെ.പി. ലക്ഷ്മി
15. എം. സരോജിനി

2021-2025
1. ടി സുലജ (പ്രസിഡന്റ്)
2. കെ മോഹനന്‍ (വൈസ് പ്രസിഡണ്ട്)
3. പ്രീത എം വി                4. സുജിത്ത് എന്‍ കെ
5. പി പ്രതാപ്                   6. എന്‍ കാര്‍ത്യായണി
7. ജംഷീര്‍ ആലക്കാട്       8. പ്രീത ലക്ഷ്മണന്‍
9. പി വി ഷൈന               10. ബേബി മനോഹരന്‍
11. സുരേന്ദ്രന്‍ പി വി      12. വി എ കോമളവല്ലി
13. ടി.വി. സുധാകരൻ     14. പി കെ ഭാസ്കരന്‍