സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക് : പെന്‍ഷന്‍ മസ്റ്ററിംഗ് ചെയ്യുന്നതിനുള്ള അവസാന തീയതി നവംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു. മസ്റ്ററിംഗ് ചെയ്യാത്തവർക്ക് തുടർന്നുള്ള പെൻഷൻ ലഭ്യമാകില്ല.
2024-25 വാര്‍ഷിക പദ്ധതി

വികേന്ദ്രീകൃതാസൂത്രണം കാല്‍നൂറ്റാണ്ട് പിന്നിട്ടു കഴിഞ്ഞിരിക്കുകയാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിക്ഷിപ്തമായ ചുമതലയായ പ്രാദേശിക വികസന പദ്ധതികളുടെ ആസൂത്രണവും നിര്‍വ്വഹണവും കേരളവികസനത്തിൽ പ്രധാന പങ്കു വഹിച്ചു വരികയാണ്. പ്രളയവും കോവിഡ് മഹാമാരിയും ഉള്‍പ്പെടെയുള്ളതിനെ അതിജീവിച്ച് കൊണ്ട്  നവകേരള സൃഷ്ടിക്കായുള്ള പ്രയാണത്തിലാണ് സംസ്ഥാന സര്‍ക്കാറും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും. ആയത് മുന്‍ നിര്‍ത്തിയുള്ള വികസന ലക്ഷ്യമാണ് നമുക്ക് സ്വീകരിക്കേണ്ടത്.

          തനത് വിഭവങ്ങളെ പരമാവധി പ്രയോജനപ്പെടുത്തിയാണ് പദ്ധതി രൂപീകരിക്കേണ്ടത്. ഒരു പ്രദേശത്ത് സാധ്യമായ എല്ലാ സ്രോതസ്സുകളിൽ നിന്നുമുള്ള വിഭവങ്ങൾ ഉപയോഗപ്പെടുത്തി കാര്യക്ഷമമായ വികസന പ്രവര്‍ത്തനങ്ങൾ നടപ്പിലാക്കേണ്ടതുണ്ട്.

          പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം ഉറപ്പു വരുത്തി കൊണ്ടുള്ള സുസ്ഥിര വികസനം ഉറപ്പാക്കുക, കാലാവസ്ഥാ വ്യതിയാനത്തേയും തല്‍ഫലമായുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളേയും അതിജീവിക്കുന്നതിനുള്ള കഴിവുകള്‍ ആര്‍ജിക്കാൻ സഹായിക്കുന്ന പദ്ധതികൾ, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തിന്റെ വികസനം, ജീവിത ഗുണമേന്‍മ വര്‍ധിപ്പിക്കുന്ന സമഗ്ര ഇടപെടലുകള്‍, ആധുനികവും പരിസ്ഥിതി സൌഹൃദവുമായ സാങ്കേതിക വിദ്യകളുടെ ഉപയോഗം, മാലിന്യ നിര്‍മാര്‍ജനം, തൊഴില്‍ ഉപജീവന സുരക്ഷ എന്നിവയും നാം കൈവരിക്കേണ്ട വികസന ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നു.

          ലഭ്യമായ ഫണ്ടുകളിൽ നിര്‍ബന്ധിത വകയിരുത്തലുകൾ കഴിച്ചു കൊണ്ട് ഉന്നയിക്കുന്ന എല്ലാ പദ്ധതികളും നടപ്പിലാക്കുക എന്നത് അസാധ്യമാണ്. പൊതുവെ മേല്‍പറഞ്ഞ എല്ലാ വികസന നിര്‍ദ്ദേശങ്ങളും ഉള്‍പ്പെടുത്തി കൊണ്ടാണ് അന്തിമ പദ്ധതികള്‍ക്ക് രൂപം നല്‍കിയത്. 

  • Plan 2024-25