ഹരിത കര്‍മ്മസേനയക്ക് റോട്ടറിയുടെ കരുതല്‍
July 28, 2026
കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്തിലെ ഹരിത കര്‍മ്മസേനയ്ക്ക് ഇനി മഴയെ പേടിക്കാതെ ജോലി ചെയ്യാം. പിലാത്തറ റോട്ടറി ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്ത് ഹരിത കര്‍മ്മസേനാംഗങ്ങള്‍ക്ക് റെയിന്‍ കോട്ടുകള്‍ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്‍റ് ശ്രീ ടി വി ചന്ദ്രന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ച് സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് വിവിധങ്ങളായ ആവശ്യങ്ങളുമായി സമീപിച്ചപ്പോഴെല്ലാം അനുഭാവ പൂര്‍ണ്ണമായ സമീപനമാണ് റോട്ടറി ക്ലബ്ബിന്‍റെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് പ്രസിഡന്‍റ് പറഞ്ഞു. വൈസ് പ്രസിഡന്‍റ് ശ്രീമതി വി എ കോമളവല്ലി അദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് അസിസ്റ്റന്‍റ് ഡയറക്ടര്‍ ശ്രീ സുഭാഷ് ടി വി, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സുനില്‍ കുമാര്‍ കെ എം, പിലാത്തറ റോട്ടറി ക്ലബ്ബ് പ്രസിഡന്‍റ് ശ്രീ സുനില്‍ ഡി കൊട്ടാരത്തില്‍, സെക്രട്ടറി പ്രസന്ന കുമാര്‍ പി, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ടി വി മോഹനന്‍, എം നിഷ സെക്രട്ടറി ടി ഷിബു കരുണ്‍, അസിസ്റ്റന്‍റ് സെക്രട്ടറി സജിത പി കെ, ശുചിത്വ മിഷന്‍ റിസോഴ്സ് പേര്‍സണ്‍ സുജന എം, വി ഇ ഒ സൗമ്യ സി എച്ച്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജ്യോതി വി വി തുടങ്ങിയവര്‍ സംസാരിച്ചു.