കര്‍ക്കിടക ഫെസ്റ്റും നാട്ടുചന്തയും സംഘടിപ്പിച്ചു
July 27, 2026
കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്‍റെ നേതൃത്വത്തില്‍ കര്‍ക്കിടക ഫെസ്റ്റും നാട്ടുചന്തയും സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ ടി വി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്സണ്‍ ശ്രീമതി പ്രീത എം വി അദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡന്‍റ് വി എ കോമളവല്ലി, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ പി നാരായണന്‍, ടി വി മോഹനന്‍, എം നിഷ സെക്രട്ടറി ടി ഷിബു കരുണ്‍, അസിസ്റ്റന്‍റ് സെക്രട്ടറി സജിത പി കെ തുടങ്ങിയവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, പഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വിവിധ വാര്‍ഡുകളിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ കൊണ്ടുവന്ന വിവിധ തരം പച്ചക്കറികള്‍, പലഹാരങ്ങള്‍, മരച്ചീനി, മധുരക്കിഴങ്ങ്, കര്‍ക്കിടക ഔഷധ കഞ്ഞി, വിവിധ തരം പായസങ്ങള്‍, തുണിത്തരങ്ങള്‍ തുടങ്ങിയവ ചന്തയില്‍ ലഭ്യമാണ്.