ചന്തപ്പുര ടൗണ്‍ ഹരിത ടൗണാകുന്നു
August 20, 2026
കണ്ണൂര്‍ ജില്ലാ ശുചിത്വ മിഷന്‍റെ നേതൃത്വത്തില്‍ ജില്ലയിലെ ടൗണുകളെ വൃത്തിയും ശുചിത്വവുമുള്ള ഹരിത ടൗണുകളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന 'പ്രോജക്ട് ബീക്കണ്‍ ടൗണ്‍' ക്യാമ്പയിന്‍റെ ഭാഗമായി കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്തിലെ ചന്തപ്പുര ടൗണ്‍ ശുചിത്വ ടൗണാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചന്തപ്പുര ടൗണിൽ നടത്തിയ മെഗാ ശുചീകരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ ടി വി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ചന്തപ്പുരയിലെ വ്യാപാരികൾ, ഓട്ടോ തൊഴിലാളികൾ, ഹരിത കർമ്മ സേന അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികള്‍, സന്നദ്ധ സംഘടനാ പ്രവർത്തകർ, പൊതു ജനങ്ങൾ, ഗ്രാമ പഞ്ചായത്ത് ജീവനക്കാർ, രാഷ്ട്രീയ പ്രവർത്തകർ തുടങ്ങിയവർ ശുചീകരണപ്രവർത്തന ങ്ങളിൽ പങ്കെടുത്തു. പഞ്ചായത്ത് സെക്രട്ടറി ടി ഷിബു കരുണ്‍, അസിസ്റ്റന്‍റ് സെക്രട്ടറി സജിത പി കെ, ശുചിത്വ മിഷന്‍ റിസോഴ്സ് പേര്‍സണ്‍ സുജന എം, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജ്യോതി വി വി തുടങ്ങിയവര്‍ സംസാരിച്ചു.