പെന്‍ഷന്‍ മസ്റ്ററിംഗിനുള്ള അവസാന തീയതി 30/09/2026. നിശ്ചിത സമയത്തിനുള്ളില്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കു പെന്‍ഷന്‍ തടസ്സപ്പെടുന്നത് ഒഴിവാക്കു.
ചന്തപ്പുര ടൗണ്‍ ശുചിത്വ ടൗണാകുന്നു.

July 28, 2026

കണ്ണൂര്‍ ജില്ലാ ശുചിത്വ മിഷന്‍റെ നേതൃത്വത്തില്‍ ജില്ലയിലെ ടൗണുകളെ വൃത്തിയും ശുചിത്വവുമുള്ള ഹരിത ടൗണുകളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ക്യാമ്പയിന്‍റെ ഭാഗമായി കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്തിലെ ചന്തപ്പുര ടൗണ്‍ ശുചിത്വ ടൗണാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ആയതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കൂടിയാലോചിക്കുന്നതിനായി വിപുലമായ ആലോചനാ യോഗം ഗ്രാമ പഞ്ചായത്ത് ഹാളില്‍ വച്ച് നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രമീതി വി എ കോമളവല്ലി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീ ടി വി മോഹനന്‍ അദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ ശുചിത്വ മിഷന്‍ റിസോഴ്സ് പേഴസണ്‍ ശ്രീമതി സുജന എം വിഷയാവതരണം നടത്തി. സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ശ്രീമതി എം നിഷ, സെക്രട്ടറി ടി ഷിബു കരുണ്‍, അസിസ്റ്റന്‍റ് സെക്രട്ടരി സജിത പി കെ, വി ഇ ഒ സൗമ്യ സി എച്ച്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജ്യോതി വി വി തുടങ്ങിയവര്‍ സംസാരിച്ചു. യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ചന്തപ്പുരയിലെ കച്ചവട സ്ഥാപന ഉടമകള്‍, സ്ഥാപന മേധാവികൾ, ഓട്ടോ തൊഴിലാളികള്‍, ചുമട്ടു തൊഴിലാളികള്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, ഹരിത കര്‍മ്മസേനാംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
യോഗത്തില്‍ വച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ചെയര്‍മാനായും സെക്രട്ടറി കണ്‍വീനറായും പഞ്ചായത്ത് തല ശുചിത്വ കമ്മിറ്റി രൂപീകരിച്ചു. മെഗാ ശുചീകരണം, ബിന്നുകള്‍ സ്ഥാപിക്കല്‍, ടൗണ്‍ സൗന്ദര്യ വല്‍കരണം, ശുചിത്വ വിവര ബോര്‍ഡുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു.

image