പെന്‍ഷന്‍ മസ്റ്ററിംഗിനുള്ള അവസാന തീയതി 30/09/2026. നിശ്ചിത സമയത്തിനുള്ളില്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കു പെന്‍ഷന്‍ തടസ്സപ്പെടുന്നത് ഒഴിവാക്കു.
കർഷകസഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു

July 3, 2026

കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്ത് കൃഷിഭവന്‍റെ ആഭിമുഖ്യത്തിൽ കർഷകഗ്രാമ സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പരിസരത്ത് വച്ച് നടന്ന പരിപാടി വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  ശ്രീ  പി നാരായണൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി നിഷ എം അധ്യക്ഷത വഹിച്ച ചടങ്ങില്‍ തളിപ്പറമ്പ് ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ശ്രീമതി സുഷ ബി പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് സെക്രട്ടറി  ശ്രീ ഷിബു കരുൺ, കൃഷി ഓഫീസര്‍ ദീപ കെ, വാർഡ്  മെമ്പർമാർ തുടങ്ങിയവർ സംസാരിച്ചു. വിവിധയിനം നടീൽ വസ്തുക്കളുടെ വിതരണം, ' ഓണത്തിന് ഒരുക്കാം വിളവിന്റെ വിസ്മയം' പദ്ധതിപ്രകാരം സൗജന്യ പച്ചക്കറി വിത്ത് വിതരണം, കാർഷിക യന്ത്രങ്ങളുടെ ഓൺലൈൻ രജിസ്ട്രേഷൻ എന്നിവ പരിപാടിയുടെ ഭാഗമായി നടത്തി.

image