പെന്‍ഷന്‍ മസ്റ്ററിംഗിനുള്ള അവസാന തീയതി 30/09/2026. നിശ്ചിത സമയത്തിനുള്ളില്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കു പെന്‍ഷന്‍ തടസ്സപ്പെടുന്നത് ഒഴിവാക്കു.
ലഹരിക്കെതിരെ ലോകകപ്പ് ലഹരി വിരുദ്ധ റാലിയും, ഗോളടിക്കലും സംഘടിപ്പിച്ചു

June 18, 2026

ലഹരിക്കെതിരെ ലോകകപ്പ്
ലഹരി വിരുദ്ധ റാലിയും, ഗോളടിക്കലും സംഘടിപ്പിച്ചു

കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് , കുടുംബശ്രീ സിഡിഎസ് , കടന്നപ്പള്ളി ഗവ: ഹയർ സെക്കൻഡറി സ്കൂൾ എസ് പി സി യൂണിറ്റ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് എന്നിവ സംയുക്തമായി .ലഹരിക്കെതിരെ ലോകകപ്പ്' എന്ന ആഹ്വാനമുയർത്തി ലഹരി വിരുദ്ധ റാലിയും, ലഹരിക്കെതിരെ ഗോളടിക്കലും സംഘടിപ്പിച്ചു.ചന്തപ്പുരയിൽ നടന്ന പരിപാടി  പരിയാരം മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ എസ് ഐ എം  പ്രകാശൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് വി എ കോമളവല്ലി അധ്യക്ഷയായി. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ടി ഷിബു കരുൺ, ഹെഡ് മിസ്ട്രസ് പി എം അനിത ,ടി വി മോഹനൻ , എം നിഷ , എം വി പ്രീത തുടങ്ങിയവർ സംസാരിച്ചു.

image