സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക് : പെന്‍ഷന്‍ മസ്റ്ററിംഗ് ചെയ്യുന്നതിനുള്ള അവസാന തീയതി നവംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു. മസ്റ്ററിംഗ് ചെയ്യാത്തവർക്ക് തുടർന്നുള്ള പെൻഷൻ ലഭ്യമാകില്ല.
ബീക്കൺ ടൗൺ പരിശോധന നടത്തി

November 6, 2026

കടന്നപ്പള്ളി  പാണപ്പുഴ  ഗ്രാമപഞ്ചായത്തിന്‍റെ ബീക്കൺ ടൗണിന്‍റെ പുരോഗതി വിലയിരുത്തുന്നതിന് ചന്തപുര  പരിശോധന നടത്തി. കണ്ണൂർ ജില്ലാ കലക്ടര്‍ നടപ്പിലാക്കുന്ന പ്രോജക്ട് ബീക്കൺ ടൗൺ പദ്ധതിയുടെ ഒന്നാംഘട്ട പ്രവർത്തനങ്ങളുടെ പുരോഗതിയാണ് ജില്ലാതല പരിശോധന നടത്തിയത്. ബീക്കൺ ടൗൺ പദ്ധതി നടപ്പിലാക്കുന്ന  ചന്തപ്പുര ടൗണിൽ ഗ്രാമപഞ്ചായത്ത് നടത്തിവരുന്ന ശുചിത്വമാലിന്യസംസ്കരണ പ്രവർത്തനങ്ങൾ സംഘം വിലയിരുത്തി. 

         ടൗണിലെ ശുചിത്വ പരിപാലനം, മാലിന്യസംസ്കരണ സംവിധാനങ്ങൾ, വാതിൽപ്പടി ശേഖരണത്തിന്റെ നിലവാരം, സൗന്ദര്യവൽക്കരണം, ഹരിത പെരുമാറ്റച്ചട്ടം എന്നിവയുടെ പ്രവർത്തനങ്ങൾ തുടങ്ങിയവ സംഘം പരിശോധിച്ചു. ജില്ലാകളക്ടറുടെ പ്രത്യേക പരിശോധനാസംഘത്തിൽ  ടി ആയില്യ, ചന്ദനപ്രസാദ്, ശുചിത്വമിഷൻ റിസോഴ്‌സ് പേഴ്സൺ എം.സുജന  എന്നിവർ ആണ്  പരിശോധനാസംഘത്തിലുണ്ടായത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ ടി വി ചന്ദ്രന്‍, വൈസ് പ്രസിഡന്‍റ് വി എ കോമളവല്ലി, സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ പി നാരായണന്‍, ടി വി മോഹഹന്‍, എം നിഷ, സെക്രട്ടറി ആന്‍റണി എന്‍, വി ഇ ഒ സൗമ്യ സി എച്ച്, എച്ച് ഐ ജ്യോതി വി വി ഭരണസമിതി അംഗങ്ങള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

      വ്യാപാരികൾ, ഹരിതകർമസേന, ജനകീയ സംഘടനാംഗങ്ങൾ, ജനപ്രതിനിധികൾ എന്നിവരുടെ സഹായത്തോടെ ടൗണിൽ ശുചിത്വം ഉറപ്പാക്കിയും സൗന്ദര്യവൽക്കരണം നടപ്പിലാക്കിയും ചന്തപ്പുര ടൗണിനെ ഒരു മാതൃകാ ടൗണാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളാണ് പ്രോജക്ട് ബീക്കൺ ടൗൺ ലക്ഷ്യമിടുന്നത്.

image