പേര് നിര്‍ദ്ദേശിക്കാം... സമ്മാനം നേടാം...
October 7, 2026
*കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്ത്*
*പ്രൊജക്ട് ബീക്കണ്‍ ടൗണ്‍*
*നിർമ്മലം- പുതുയുഗ ശുചിത്വ കേരളം*
"ചന്തപ്പുര ടൗണ്‍ ശുചിത്വ ടൗണായി മാറുന്നു"
ചന്തപ്പുര ടൗണില്‍ സ്ഥാപിക്കുന്നതിനായി പ്രശസ്ത ശില്പി ഉണ്ണി കാനായി നിര്‍മിക്കുന്ന ചൂലേന്തിയ കാക്കയുടെ ശില്പത്തിന്
*പേര് നിര്‍ദ്ദേശിക്കാം.. സമ്മാനം നേടാം...*
* നിർദ്ദേശിക്കുന്ന പേര് ശുചിത്വം, അല്ലെങ്കിൽ ചന്തപ്പുരയുടെ പ്രാദേശിക പാരമ്പര്യം പ്രതിഫലിപ്പിക്കുന്നതായിരിക്കണം.
* ഓരോ എൻട്രിയിലും താഴെ പറയുന്നവ ഉണ്ടായിരിക്കണം
നിർദ്ദേശിക്കുന്ന പേര് (മലയാളത്തിലും ഇംഗ്ലീഷിലും).
എന്തുകൊണ്ടാണ് ചൂലേന്തിയ കാക്കയ്ക്ക് ഈ പേര് അനുയോജ്യമാകുന്നത് എന്ന്
വ്യക്തമാക്കുന്ന 1-2 വാക്യങ്ങളിലുള്ള വിശദീകരണം.
എൻട്രി അയക്കുന്ന ആളുടെ പേര്, വിലാസം, ഫോൺ നമ്പർ
കടന്നപ്പള്ളി - പാണപ്പുഴ ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് പങ്കെടുക്കാവുന്നതാണ്.
. എൻട്രികൾ 9746988965 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് ആണ് അയക്കേണ്ടത്
. എൻട്രികൾ സ്വീകരിക്കുന്ന അവസാന തീയതി 11/10/2026