കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്തില് വിദ്യാർത്ഥി ഹരിത സേന സ്കോളർഷിപ്പ് വിതരണവും കുട്ടികളുടെ ഹരിത സഭയും നടത്തി.
November 20, 2026
നിർമലം പുതുയുഗ ശുചിത്വ കേരളം പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയം ഭരണ വകുപ്പും പൊതു വിദ്യഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ഇക്കോ സെൻസ് സ്കോളർഷിപ്പ് - ശുചിത്വ പഠനോത്സവവും ഹരിത പുരസ്കാര വിതരണവും ഹരിത സഭയും സംഘടിപ്പിച്ചു. മാടായി എ ഇ ഒ കെ കെ പി സംഗീത ഉദ്ഘാടനം ചെയ്തു. ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ. എം. സുനിൽകുമാർ മുഖ്യഥിതി ആയി.പഞ്ചായത്ത് പ്രസിഡന്റ് ടി. വി ചന്ദ്രൻ അധ്യക്ഷനായി. കുട്ടികൾ തയ്യാറാക്കിയ വീഡിയോ കൾ, പാഴ്വസ്തുക്കളാൽ നിർമ്മിച്ച കൗതുകവസ്തുക്കളുടെ പ്രദർശനം എന്നിവയും നടന്നു. സ്കൂൾ തല ശുചിത്വ റിപ്പോർട്ട്, സ്കോളർഷിപ്പിന് അർഹരായ കുട്ടികളുടെ റിപ്പോർട്ട് അവതരണവും നടത്തി.
മികച്ച ശുചിത്വ പ്രവർത്തനത്തിനുള്ള ഹരിത പുരസ്കാരം എൽ പി വിഭാഗത്തിൽ സെന്റ് മേരിസ് എൽ പി വിളയാങ്കോട് ഒന്നാം സ്ഥാനവും, ചെറുവിച്ചേരി ഗവണ്മെന്റ് എൽ പി സ്കൂൾ രണ്ടാം സ്ഥാനവും നേടി. യൂ പി വിഭാഗത്തിൽ ഏര്യം വിദ്യമിത്രം യൂ പി സ്കൂൾ ഒന്നാം സ്ഥാനവും 2 സ്ഥാനം കടന്നപ്പള്ളി യൂ പി സ്കൂളും ഹൈ സ്കൂൾ വിഭാഗത്തിൽ കടന്നപ്പള്ളി. ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളും ഏറ്റു വാങ്ങി.എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റ് വിതരണവും സ്കോളർഷിപ് വിതരണവും നടത്തി ശ്രീമതി . മിനി കെ ഹെഡ്മിസ്സ്ട്രസ്സ് , ശ്രീമതി വി.എ. കോമളവല്ലി വൈസ് പ്രസിഡന്റ്, ഗ്രാമ പഞ്ചായത്ത്, ശ്രീ. ടി.വി. മോഹനൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, ശ്രീമതി സജിത പി കെ . അസിസ്റ്റന്റ് സെക്രട്ടറി, ഗ്രാമ പഞ്ചായത്ത്, ശ്രീമതി സുജന എം. റിസോഴ്സ് പേഴ്സൺ, ശുചിത്വ മിഷൻ, സൗമ്യ സി എച് വി ഇ ഒ, ശ്രീമതി ജ്യോതി വി.വി.(ഹെൽത്ത് ഇൻസ്പെക്ടർ) തുടങ്ങിയവർ സംസാരിച്ചു.