സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക് : പെന്‍ഷന്‍ മസ്റ്ററിംഗ് ചെയ്യുന്നതിനുള്ള അവസാന തീയതി നവംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു. മസ്റ്ററിംഗ് ചെയ്യാത്തവർക്ക് തുടർന്നുള്ള പെൻഷൻ ലഭ്യമാകില്ല.
പറവൂര്‍ ബഡ്സ് സ്കൂളിന് സൗദി കേളി സാംസ്കാരികസമിതിയുടെ ധനസഹായം

November 17, 2026

കടന്നപ്പളളി പാണപ്പുഴ ഗ്രാമ പഞ്ചായത്ത് പറവൂർ ബഡ്സ് സ്കൂളിന് സൗദി കേളി സാംസ്കാരിക സമിതി ധനസഹായം നൽകി. ധനസഹായം കേളീ പ്രതിനിധി പപ്പൻ കോലുവള്ളിയിൽ നിന്ന് മുൻ പഞ്ചായത്ത് പ്രസിഡന്‍റ് കെ പത്മനാഭൻ  ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡന്‍റ് ടി വി ചന്ദ്രൻ അധ്യക്ഷനായി. അസിസ്റ്റന്‍റ് സെക്രട്ടറി പി കെ സജിത സ്വാഗതം പറഞ്ഞു   വൈസ് പ്രസിഡന്‍റ് വി എ കോമളവല്ലി, എം നിഷ, പി നാരായണൻ , എം വി. പ്രീത, കെ ഭാസ്കരൻ ,കെ കെ സജികുമാർ , വി പി ഗോവിന്ദൻ, കേളി പ്രതിനിധികളായ ചന്ദ്രൻ പട്ടുവം, മധു ഏഴോം, പി കെ ദയാനന്ദൻ എന്നിവർ സംസാരിച്ചു. സ്കൂൾ അധ്യാപിക എം ജയന്തി നന്ദി പറഞ്ഞു.

image