ഓപ്പറേഷൻ തൂഫാൻ: രണ്ടാം ഘട്ടം - പഞ്ചായത്ത് തല ഉദ്ഘാടനം സംഘടിപ്പിച്ചു
September 28, 2026
കേരള സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പദ്ധതിയായ ഓപ്പറേഷന് തൂഫാന്റെ രണ്ടാം ഘട്ടം 'ഓപ്പറേഷന് തൂഫാന് 2.0 - തൂഫാന് തദ്ദേശം' പദ്ധതിയുടെ കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ടി വി ചന്ദ്രന് നിര്‍വഹിച്ചു. സംസ്ഥാനത്ത് ലഹരി വസ്തുക്കളുടെ വ്യാപനവും ഉപയോഗവും പൂര്‍ണമായി തടയുന്നതിനായി തദ്ദേശ സ്വയം ഭരണ വകുപ്പും കേരള പോലീസും കൈകോര്‍ത്തുകൊണ്ട് പോലീസിന്റെ നിയമപാലന അധികാരവും തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ ജനകീയ അടിത്തറയും ഏകോപിപ്പിച്ച് ഓരോ വാര്‍ഡുകളിലേക്കും, വീടുകളിലേക്കും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഗ്രാമ പഞ്ചായത്തിന് മുന്നില്‍ പ്രസിഡന്റ് തൂഫാന് പതാക ഉയര്‍ത്തി. പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന് എസ് ഐ ശ്രീ അഹമ്മദ് ഇര്ഫാന് തൂഫാന് വാരിയര്‍ ബാഡ്ജ് വിതരണം ചെയ്തു. തുടര്‍ന്ന് ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി വി എ കോമളവല്ലി അദ്ധ്യക്ഷം വഹിച്ചു. പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനത്തിന്റെ തല്‍സമയ സംപ്രേക്ഷണവും സംഘടിപ്പിച്ചു. പോലീസിന്റെ നേതൃത്വത്തില്‍ ബോധവല്കരണ ക്ലാസ്സും, തൂഫാന് പ്രതിജ്ഞയും ചടങ്ങിന്റെ ഭാഗമായി നടന്നു.
ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍ മാരായ ശ്രീ ടി വി മോഹനന്, പി നാരായണന്, എം നിഷ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ചുകൊണ്ട് ശ്രീ വി പി സുഭാഷ്, മല്ലപ്പള്ളി രാജേഷ്, ടി രാജന് തുടങ്ങിയവര്‍ ചടങ്ങിന് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സെക്രട്ടറി ആന്റണി എന്‍ ചടങ്ങിന് സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി സജിത പി കെ നന്ദിയും അര്‍പ്പിച്ച് സംസാരിച്ചു.