സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക് : പെന്‍ഷന്‍ മസ്റ്ററിംഗ് ചെയ്യുന്നതിനുള്ള അവസാന തീയതി നവംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു. മസ്റ്ററിംഗ് ചെയ്യാത്തവർക്ക് തുടർന്നുള്ള പെൻഷൻ ലഭ്യമാകില്ല.
പ്രോജക്ട് ബീക്കണ്‍ ടൌണ്‍ - ബേസ് ലൈന്‍ സര്‍വ്വേ റിപ്പോര്‍ട്ട് കൈമാറി

September 24, 2026

കണ്ണൂര്‍ ജില്ലയിലെ പട്ടണങ്ങളെ വൃത്തിയും ഭംഗിയുമുള്ള പട്ടണങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന പ്രോജക്ട് ബീക്കണ്‍ ടൗണ്‍ പദ്ധതിയിലുള്‍പ്പെടുത്തി കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്തിലെ ചന്തപ്പുര ടൗണ്‍ ശുചിത്വ ടൗണാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുദഗതിയില്‍ നടന്നുവരികയാണ്. ആയതിന്റെ ഭാഗമായി നിലവിലെ ശുചിത്വ നിലവാരം അളക്കുന്നതിനും, വിടവുകൾ കണ്ടെത്തി പരിഹരിക്കുന്നതിനുമായി കടന്നപ്പള്ളി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ എസ് പി സി കുട്ടികളുടെ നേതൃത്വത്തിൽ ചന്തപ്പുരയിൽ നടത്തിയ ബെയ്‌സ് ലൈൻ സർവ്വേയുടെ റിപ്പോർട്ട്‌ എസ് പി സി കോഡിനേറ്റർ ശ്രീ ലതീഷ് പുതിയടത്ത് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ ടി വി ചന്ദ്രന് കൈമാറി. സർവ്വേയിൽ കണ്ടെത്തിയ കാര്യങ്ങൾ വിശകലനം ചെയ്തുകൊണ്ട് തയ്യാറാക്കിയ റിപ്പോർട്ടിന്റെ വിശദമായ അവതരണവും ചടങ്ങിൽ വച്ച് നടന്നു. ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീമതി വി എ കോമളവല്ലി, സ്ഥിരം സമിതി അധ്യക്ഷൻമാരായ പി നാരായണൻ, ടി വി മോഹനൻ, എം നിഷ, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ സുജന എം, അസിസ്റ്റന്റ് സെക്രട്ടറി സജിത പി കെ, വി ഇ ഒ സൗമ്യ സി എച്ച്, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ജ്യോതി വി വി തുടങ്ങിയവർ സംസാരിച്ചു. 2026 സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെ ഒരു മാസം നീണ്ടു നിൽക്കുന്ന സ്വച്ഛതാ ഹി സേവാ - കൈയ്യോട് കൈ ക്യാമ്പയിൻ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഭാഗമായുള്ള ലോഗോ പ്രകാശനവും ചടങ്ങിന്റെ ഭാഗമായി നടന്നു.

image