സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക് : പെന്‍ഷന്‍ മസ്റ്ററിംഗ് ചെയ്യുന്നതിനുള്ള അവസാന തീയതി നവംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു. മസ്റ്ററിംഗ് ചെയ്യാത്തവർക്ക് തുടർന്നുള്ള പെൻഷൻ ലഭ്യമാകില്ല.
പ്രോജക്ട് ബീക്കണ്‍ ടൗണ്‍ - രണ്ടാം ഘട്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

September 25, 2026

കണ്ണൂര്‍ ജില്ലയിലെ പട്ടണങ്ങളെ വൃത്തിയും ഭംഗിയുമുള്ള പട്ടണങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന പ്രോജക്ട് ബീക്കണ്‍ ടൗണ്‍ പദ്ധതിയിലുള്‍പ്പെടുത്തി കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്തിലെ ചന്തപ്പുര ടൗണ്‍ ശുചിത്വ ടൗണാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. 2026 ഒക്ടോബര്‍ 2 ഗാന്ധി ജയന്തി ദിനത്തില്‍ ചന്തപ്പുര ടൗണിനെ സമ്പൂര്‍ണ ശുചിത്വ ടൗണായി പ്രഖ്യാപിക്കും. ആയതിന് മുന്നോടിയായി ചന്തപ്പുര ടൗണിൽ പഞ്ചായത്ത് ഹരിതകര്‍മ്മസേനാംഗങ്ങളുടെ നേതൃത്വത്തില്‍ രണ്ടാം ഘട്ട മെഗാ ശുചീകരണം നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ടി വി ചന്ദ്രന്‍ ശുചീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ചന്തപ്പുര ടൗണിലെ ഓട്ടോ തൊഴിലാളികള്‍, പഞ്ചായത്ത്‌ ജീവനക്കാർ, വാര്‍ഡ് മെമ്പര്‍മാര്‍ തുടങ്ങിയവർ ശുചീകരണപ്രവർത്തനങ്ങളിൽ പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വി. എ കോമളവല്ലി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം പി മധു , ടി.വി മോഹനൻ, മുബഷീർ ആലക്കാട്, പഞ്ചായത്ത് സെക്രട്ടറി എൻ ആൻ്റണി , അസിസ്റ്റന്‍റ് സെക്രട്ടറി പി.കെ സജിത, വി ഇ ഒ സൗമ്യ സി എച്ച് തുടങ്ങിയവര്‍ സംസാരിച്ചു.

image