സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക് : പെന്‍ഷന്‍ മസ്റ്ററിംഗ് ചെയ്യുന്നതിനുള്ള അവസാന തീയതി നവംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു. മസ്റ്ററിംഗ് ചെയ്യാത്തവർക്ക് തുടർന്നുള്ള പെൻഷൻ ലഭ്യമാകില്ല.

പഞ്ചായത്ത്

കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്‍റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡന്‍റ് : പഞ്ചായത്തിന്‍റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിന്‍റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡന്‍റ് : പ്രസിഡന്‍റിന്‍റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാന്‍റിംഗ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ...

ടി വി ചന്ദ്രന്‍

പ്രസിഡന്‍റ്

വി എ കോമളവല്ലി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പി നാരായണന്‍

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

നിഷ എം

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ടി വി മോഹനന്‍

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ആന്‍റണി എന്‍

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂർ താലൂക്കിൽ തളിപ്പറമ്പ് ബ്ളോക്കിലാണ് കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കടന്നപ്പള്ളി, പാണപ്പുഴ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഗ്രാമപഞ്ചായത്തായ കടന്നപ്പള്ളി-പാണപ്പുഴയ്ക്ക് 53.75 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്‍റെ അതിരുകള്‍ വടക്കുഭാഗത്ത് എരമം-കുറ്റൂര്‍ പഞ്ചായത്തും, കിഴക്കുഭാഗത്ത് ചപ്പാരപ്പടവ്, പരിയാരം പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് ചെറുതാഴം പഞ്ചായത്തും, പയ്യന്നൂര്‍ മുനിസിപ്പാലിറ്റിയും, തെക്കുഭാഗത്ത് ചെറുതാഴം പഞ്ചായത്തുമാണ്. കിഴക്കുനിന്നും പടിഞ്ഞാറോട്ട് ചെരിഞ്ഞുകിടക്കുന്ന കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിനു വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയാണുള്ളത്. ഒട്ടനവധി കുന്നുകളും, കുന്നുകളോടു ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന തോടുകളും വയലുകളും, പുഴയോര സമതലപ്രദേശങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഈ  പഞ്ചായത്ത്. കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിനെ ഭൂപ്രകൃതിയനുസരിച്ച് ഉയര്‍ന്ന പാറപ്രദേശങ്ങള്‍, കുന്നിന്‍ ചെരിവുകള്‍, എക്കല്‍ മണ്ണുള്ള വയല്‍പ്രദേശങ്ങള്‍, പുഴയോര സമതലങ്ങള്‍ എന്നിങ്ങനെ നാലായി...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

കണ്ണൂർ ജില്ലയിലെ പയ്യന്നൂർ താലൂക്കിൽ പെട്ട രണ്ടുകാർഷികഗ്രാമങ്ങളാണ് കടന്നപ്പള്ളിയും പാണപ്പുഴയും. കൊളോണിയൽ ഭരണത്തിൽ നിന്ന് നമ്മുടെ രാജ്യം സ്വതന്ത്രമായതിനു ശേഷം 1950 ജനുവരി 26 ന് ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിനെ തുടർന്ന് മദിരാശി സംസ്ഥാനത്തിന്റെ കീഴിലായി ഈ ഭൂവിഭാഗം. 1953 ൽ മദിരാശി സംസ്ഥാനം വിഭജിക്കുകയും 1956 ൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനം പുനസംഘടിപ്പിക്കുകയും ചെയ്തപ്പോൾ കേരളത്തിന്റെ ഭാഗമായി. 1954 ലാണ് കടന്നപ്പള്ളിയും പാണപ്പുഴയും രണ്ട് വില്ലേജ് പഞ്ചായത്തുകളായത്. ഏഴോം വില്ലേജിൽ നിന്നും എടുത്ത കടന്നപ്പള്ളിയും കുറ്റൂർ വില്ലേജിൽ നിന്നും എടുത്ത ചെറുവിച്ചേരിയും ചേർത്ത് രൂപീകരിച്ചതാണ് കടന്നപ്പള്ളി പഞ്ചായത്ത്. കുറ്റൂർ വില്ലേജിന്റെ ഒരു ഭാഗം തന്നെയായിരുന്നു പാണപ്പുഴ പഞ്ചായത്തായി മാറിയത്. 1962 ജനുവരി ഒന്നിന് രണ്ടു പഞ്ചായത്തുകളും പിരിച്ചു വിട്ടു. 20.12.1963 ൽ കടന്നപ്പള്ളി, പാണപ്പുഴ എന്നീ രണ്ട് വില്ലേജ് പഞ്ചായത്തുകളെ ചേർത്ത്...

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

November 20, 2026

കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്തില്‍ വിദ്യാർത്ഥി ഹരിത സേന സ്കോളർഷിപ്പ് വിതരണവും കുട്ടികളുടെ ഹരിത സഭയും നടത്തി.

നിർമലം പുതുയുഗ ശുചിത്വ കേരളം പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയം ഭരണ വകുപ്പും പൊതു വിദ്യഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ഇക്കോ സെൻസ് സ്കോളർഷിപ്പ് - ശുചിത്വ പഠനോത്സവവും ഹരിത പുരസ്കാര വിതരണവും ഹരിത സഭയും സംഘടിപ്പിച്ചു. മാടായി എ ഇ ഒ കെ കെ പി സംഗീത ഉദ്ഘാടനം ചെയ്തു. ശുചിത്വമിഷൻ ജില്ലാ...

കൂടുതൽ വായിക്കുക