പെന്‍ഷന്‍ മസ്റ്ററിംഗിനുള്ള അവസാന തീയതി 30/09/2026. നിശ്ചിത സമയത്തിനുള്ളില്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കു പെന്‍ഷന്‍ തടസ്സപ്പെടുന്നത് ഒഴിവാക്കു.

പഞ്ചായത്ത്

കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡന്‍റിന്‍ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി...

ടി വി ചന്ദ്രന്‍

പ്രസിഡന്‍റ്

വി എ കോമളവല്ലി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പി നാരായണന്‍

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

നിഷ എം

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ടി വി മോഹനന്‍

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ആന്‍റണി എന്‍

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂർ താലൂക്കിൽ തളിപ്പറമ്പ് ബ്ളോക്കിലാണ് കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കടന്നപ്പള്ളി,പാണപ്പുഴ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഗ്രാമപഞ്ചായത്തായ കടന്നപ്പള്ളി-പാണപ്പുഴയ്ക്ക് 53.75 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് എരമം-കുറ്റൂര്‍ പഞ്ചായത്തും, കിഴക്കുഭാഗത്ത് ചപ്പാരപ്പടവ്, പരിയാരം പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് ചെറുതാഴം പഞ്ചായത്തും, പയ്യന്നൂര്‍ മുനിസിപ്പാലിറ്റിയും, തെക്കുഭാഗത്ത് ചെറുതാഴം പഞ്ചായത്തുമാണ്. കിഴക്കുനിന്നും പടിഞ്ഞാറോട്ട് ചെരിഞ്ഞുകിടക്കുന്ന കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിനു വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയാണുള്ളത്. ഒട്ടനവധി കുന്നുകളും, കുന്നുകളോടു ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന തോടുകളും വയലുകളും, പുഴയോര സമതലപ്രദേശങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഈ  പഞ്ചായത്ത്. കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിനെ ഭൂപ്രകൃതിയനുസരിച്ച് ഉയര്‍ന്ന പാറപ്രദേശങ്ങള്‍, കുന്നിന്‍ ചെരിവുകള്‍, എക്കല്‍ മണ്ണുള്ള വയല്‍പ്രദേശങ്ങള്‍, പുഴയോര സമതലങ്ങള്‍ എന്നിങ്ങനെ നാലായി...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പഴയ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ഈ നാട് ശക്തമായ ജാതിവിവേചനത്തിനും സവർണ്ണ മേധാവിത്വത്തിനും സാക്ഷ്യം വഹിച്ചിരുന്നു. എന്നാൽ കർഷകസംഘത്തിന്റെ രൂപീകരണവും കോൺഗ്രസ് നേതൃത്വത്തിൽ നടന്ന പന്തിഭോജനവും അയിത്തോച്ചാടന പോരാട്ടങ്ങളും ഇവിടുത്തെ സാമൂഹിക ഘടനയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു. വിവിധ മതവിഭാഗങ്ങൾക്കിടയിൽ നിലനിന്നിരുന്ന ആഴത്തിലുള്ള മൈത്രിയും ഉത്സവകാലങ്ങളിലെ പരസ്പര സഹകരണവും ഈ നാടിന്റെ സാംസ്കാരിക പ്രത്യേകതയാണ്. അപൂർവ്വമായ ദാരുശില്പങ്ങളുള്ള സോമേശ്വരി ക്ഷേത്രവും സാംസ്കാരിക കേന്ദ്രമായ കൈതപ്രവും സംഗീതജ്ഞരെയും പണ്ഡിതന്മാരെയും നാടിന് സമ്മാനിച്ചു. പൂരക്കളി, കോൽക്കളി, ആടിവേടൻ തുടങ്ങിയ ഗ്രാമീണ കലാരൂപങ്ങൾ ഇന്നും ഈ പ്രദേശത്തിന്റെ തനിമ നിലനിർത്തുന്നു. വിദ്യാലയങ്ങൾ വരുന്നതിനും മുൻപേ നിലത്തെഴുത്താശാൻമാരിലൂടെ ഇവിടെ അറിവിന്റെ വെളിച്ചം പടർന്നിരുന്നു. 1957-ൽ സ്ഥാപിതമായ കൈതപ്രം ഗ്രന്ഥാലയം ഉൾപ്പെടെയുള്ള വായനശാലകൾ ഈ പ്രദേശത്തിന്റെ...

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

September 15, 2026

പോഷകാഹാര ബോധവല്‍കരണ ക്ലാസ്സ് സംഘടിപ്പിച്ചു

കടന്നപ്പളളി പാണപ്പുഴ പഞ്ചായത്തിൻ്റെയും, ഐ.സി.ഡി.എസ്. തളിപ്പറമ്പ് അഡീഷണൽ വണ്ണിന്‍റെയും സംയുക്താഭിമുഖ്യത്തിൽ പോഷൺ അഭിയാൻ പദ്ധതിയുടെ ഭാഗമായുള്ള പോഷൺ മാ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് ഹാളിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ ടി.വി. ചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്‍റ് ശ്രീമതി...

കൂടുതൽ വായിക്കുക